സാനുമാഷിന്റെ സമ്പൂർണ കൃതികൾ

ലോകത്തിന്‍റെ പുരോഗമന മനസ്സിനൊപ്പം സാനുമാഷ് സഞ്ചാരം തുടങ്ങിയിട്ട് അഞ്ച് ദശാബ്ദക്കാലം പിന്നിട്ടിരിക്കുന്നു. മഹാപകർച്ചവ്യാധിക്കാലത്ത് ആഫ്രിക്കയിലെ പാവങ്ങൾക്കിടയിൽ ജീവിതം ഹോമിച്ച ആൽബർട്ട് ഷ്വാട്ട്സർ എന്ന ഭിഷഗ്വരനെക്കുറിച്ച് 1967 ൽ എഴുതിത്തുടങ്ങിയ സാനുമാഷ്, 2021 ൽ ‘കുന്തി’ എന്ന നോവലും എഴുതി പൂർത്തിയാക്കിയിരിക്കുന്നു.

ഈ കാലയളവിൽ പുസ്തകങ്ങളും ലേഖനങ്ങളും അടക്കം അഞ്ഞൂറോളം വൈവിധ്യമാർന്ന കൃതികൾ! ശ്രീനാരായണ ഗുരു മുതൽ ചങ്ങമ്പുഴ വരെയുള്ളവരുടെ ജീവിതകഥകൾ; നാടകം, നോവൽ, കഥ, കവിത, പ്രസംഗം എന്നീ സാഹിത്യ-കലാരൂപങ്ങളുടെ സൗന്ദര്യദർശനം;  സാഹിത്യ വിമർശനം; അനുഭവക്കുറിപ്പുകൾ;  മാഷിന്റേതായ ബാലസാഹിത്യരചനകളും കഥകളും നോവലും; പരിഭാഷകൾ;  പത്രാധിപർ, പൊതുപ്രവർത്തകൻ എന്നീ നിലകളിലുള്ള സാമൂഹ്യ ഇടപെടലുകൾ – ഇങ്ങനെ വൈവിധ്യമാർന്ന എഴുത്തിന്‍റെ ആ പ്രപഞ്ചം, നവോത്ഥാനത്തിന്‍റെയും അദ്ധ്വാനസൗന്ദര്യത്തിന്‍റെയും പുരോഗമന ചിന്തകളുടെയും സ്വതന്ത്ര കാഴ്ചപ്പാടുകളുടെയും പരിണാമചരിത്രത്തിന്‍റെ സത്യസന്ധമായ രേഖപ്പെടുത്തലുകളാണ്. കാലത്തിന്‍റെ നേർക്ക് പിടിച്ച കണ്ണാടിയാണ് !

വായനക്കാർക്കും ഗവേഷകർക്കും എഴുത്തുകാര്‍ക്കുമെല്ലാം മാഷിന്‍റെ രചനകള്‍ ഇനി ഒന്നിച്ച് ലഭ്യമാകാൻ പോകുകയാണ് – ‘സാനുമാഷിന്‍റെ സമ്പൂർണ കൃതികള്‍’ പ്രസിദ്ധീകരിക്കപ്പെടുന്നതിലൂടെ. സാനുമാഷടക്കം നാല് തലമുറയാണ് ഈ ദൗത്യത്തിന്‍റെ വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്. ‘സമൂഹ്’ സഹകരണ പ്രസ്ഥാനമാണ് സാനുമാഷിന്‍റെ സമ്പൂർണകൃതികൾ പ്രസിദ്ധീകരിക്കുന്നത്. സാനുമാഷിന്‍റെ ശിഷ്യൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ എന്നീ തലങ്ങളിൽ ആദരണീയനായ പ്രൊഫ: തോമസ് മാത്യു ആണ് സമ്പൂർണ കൃതികളുടെ ജനറൽ എഡിറ്റർ.

12 വാല്യങ്ങൾ /10347 പേജ് /ഹാർഡ് ബൗണ്ട് /മുഖവില :14790 രൂപ /പ്രസാധനം :ഓഗസ്റ്റ് 2023

ഗുരുപൂര്‍ണിമയുടെ വെണ്ണിലാവ് പരത്തുന്ന ഈ അമൂല്യ ശേഖരം സ്വന്തമാക്കാന്‍ സഹൃദയരെ സാദരം ക്ഷണിക്കുന്നു.

സാനുമാഷ് എന്ന എം.കെ സാനു

കേരളത്തിൻ്റെ സാമൂഹ്യമണ്ഡലത്തിൽ എട്ട് ദശാബ്ദക്കാലം കർമനിരതൻ ! നിരന്തരമായ അന്വേഷണങ്ങളിലൂടെയും ഗഹനമായ ചിന്തകളിലൂടെയും താൻ മനസ്സിലാക്കിയ ലോകം ലളിതമായി തലമുറകളിലേക്ക് പകർന്നുതന്ന ഗുരുശ്രേഷ്ഠൻ ! ശ്രീനാരായണഗുരു പ്രസ്ഥാനങ്ങളിലൂടെയും പുരോഗമനകലാസാഹിത്യപ്രസ്ഥാനങ്ങളിലൂടെയും പുരോഗമനരാഷട്രീയപ്രസ്ഥാനങ്ങളിലൂടെയും മുന്നേറിയ നവോത്ഥാനകേരളത്തിൻ്റെ പാട്ടുകാരൻ ! സാഹിത്യത്തിൻ്റെയും അവതരണകലകളുടെയും ഉയർന്ന ആസ്വാദകൻ, പ്രചാരകൻ, വിമർശകൻ ! എറണാകുളം മഹാരാജാസ് കോളേജിൻ്റെ പ്രിയ അദ്ധ്യാപകൻ ! എറണാകുളം നിയമസഭാമണ്ഡലത്തിൻ്റെ സർവ്വസമ്മതനായ ജനപ്രതിനിധി ! ഈ ജിവിതയാത്രയിലെ എല്ലാ അനുഭവങ്ങളും സമ്മേളിക്കുകയാണ് ഇവിടെ. നല്ലൊരു നാളെയ്ക്കു വേണ്ടിയുള്ള നമ്മുടെ ചിന്തകൾക്കും […]

12 വാല്യം

Last updated on Aug 14th, 2023
Volume 1
72 അധ്യായങ്ങൾ
Last updated on Aug 15th, 2023
Volume 2
71 അധ്യായങ്ങൾ
Last updated on Aug 16th, 2023
Volume 3
44 അധ്യായങ്ങൾ
Last updated on Aug 16th, 2023
Volume 4
47 അധ്യായങ്ങൾ
Last updated on Aug 16th, 2023
Volume 5
24 അധ്യായങ്ങൾ
Last updated on Aug 16th, 2023
Volume 6
10 അധ്യായങ്ങൾ
Last updated on Aug 16th, 2023
Volume 7
12 അധ്യായങ്ങൾ
Last updated on Aug 16th, 2023
Volume 9
7 അധ്യായങ്ങൾ
Last updated on Aug 16th, 2023
Volume 10
54 അധ്യായങ്ങൾ
Last updated on Aug 16th, 2023
Volume 11
15 അധ്യായങ്ങൾ
Last updated on Aug 16th, 2023
Volume 12
11 അധ്യായങ്ങൾ

വീഡിയോകൾ

ശ്രീനാരായണഗുരു എന്ന ഗ്രന്ഥം, ഗുരുവിന്റെ ആത്മാവിലേക്കുള്ള എന്റെ തീർത്ഥയാത്രയായിരുന്നു.. | Sanumash

സാനു മാഷ് | മിസ്റ്റിക് പ്രതിഭ | Sanu Mash

റിയലിസം, ശാസ്ത്രയുഗത്തിന്റെ സന്താനമാണ് | Sanu Mash

മിസ്റ്റിസിസം – ദൈവാനുഭൂതിയുടെ ആവിഷ്കരണം | Prof. M.K. Sanu

സാനു മാഷ് | മേഘസന്ദേശത്തിൽ അനുരാഗിയുടെ വിരഹവേദന തുളുമ്പി നിൽക്കുന്നു

സി. വി. രാമൻപിള്ള

Last updated on Aug 16th, 2023
Last updated on Aug 16th, 2023
Last updated on Aug 16th, 2023
Last updated on Aug 16th, 2023
Last updated on Aug 16th, 2023
Last updated on Aug 15th, 2023
Last updated on Aug 14th, 2023
Last updated on Feb 17th, 2023
Last updated on Feb 15th, 2023

അന്വേഷണങ്ങൾ

ഫോട്ടോ ഗാലറി