സാനുമാഷിന്റെ സമ്പൂർണ കൃതികൾ
ലോകത്തിന്‍റെ പുരോഗമന മനസ്സിനൊപ്പം സാനുമാഷ് സഞ്ചാരം തുടങ്ങിയിട്ട് അഞ്ച് ദശാബ്ദക്കാലം പിന്നിട്ടിരിക്കുന്നു. മഹാപകർച്ചവ്യാധിക്കാലത്ത് ആഫ്രിക്കയിലെ പാവങ്ങൾക്കിടയിൽ ജീവിതം ഹോമിച്ച ആൽബർട്ട് ഷ്വാട്ട്സർ എന്ന ഭിഷഗ്വരനെക്കുറിച്ച് 1967 ൽ എഴുതിത്തുടങ്ങിയ സാനുമാഷ്, 2021 ൽ ‘കുന്തി’ എന്ന നോവലും എഴുതി പൂർത്തിയാക്കിയിരിക്കുന്നു. ഈ കാലയളവിൽ പുസ്തകങ്ങളും ലേഖനങ്ങളും അടക്കം അഞ്ഞൂറോളം വൈവിധ്യമാർന്ന കൃതികൾ! ശ്രീനാരായണ ഗുരു മുതൽ ചങ്ങമ്പുഴ വരെയുള്ളവരുടെ ജീവിതകഥകൾ; നാടകം, നോവൽ, കഥ, കവിത, പ്രസംഗം എന്നീ സാഹിത്യ-കലാരൂപങ്ങളുടെ സൗന്ദര്യദർശനം; സാഹിത്യ വിമർശനം; അനുഭവക്കുറിപ്പുകൾ; മാഷിന്റേതായ ബാലസാഹിത്യരചനകളും കഥകളും നോവലും; പരിഭാഷകൾ; പത്രാധിപർ, പൊതുപ്രവർത്തകൻ എന്നീ നിലകളിലുള്ള സാമൂഹ്യ ഇടപെടലുകൾ – ഇങ്ങനെ വൈവിധ്യമാർന്ന എഴുത്തിന്‍റെ ആ പ്രപഞ്ചം, നവോത്ഥാനത്തിന്‍റെയും […]
വായിക്കുക