അധ്യായം
മൗനത്തിന് ശബ്ദ ശില്പങ്ങൾ
-" ആത്മാവിനെ ആവരണം ചെയ്യുന്ന മൗനത്തിന്റെ ഹിമ പാളികൾ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ അവർ ശബ്ദ ശിൽപ്പങ്ങൾ വാർത്തെടുക്കുകയുണ്ടായി. അവരെ നാടക വിഭാഗത്തിലെ'അബ്സർഡിസ്റ്റുകൾ ' എന്നും പറയാം.സാമുവൽ ബക്കറ്റ്, യൂജിൻ അയോനോസ്ക്കോ, അരാബെൽ, ഷെനെ തുടങ്ങിയവർ അക്കൂട്ടത്തിൽ പ്രമുഖരാണ്.