Volumes

വാല്യം 12 : ആത്മകഥ, ‘കുന്തി’ , ബാലസാഹിത്യകൃതികൾ

സാനുമാഷി ന്റെ ആത്മകഥ, ‘കുന്തി’ (നോവൽ), ബാലസാഹിത്യകൃതികൾ എന്നിവ ഉൾപ്പെട്ട വാല്യമാണ് അവസാനത്തേത്. 2019 ൽ രചന പൂർത്തിയാക്കിയ ‘കുന്തി’ ആണ് മാഷിന്റെ ഏറ്റവും പുതിയ രചന.

വായിക്കുക

വാല്യം 11 : സാനുമാഷിന്റെ അനുഭവക്കുറിപ്പുകൾ, സാംസ്ക്കാരികചിന്തകൾ

ഗുരുനാഥൻ, സാഹിത്യകലാദികളുടെ ഉയർന്ന ആസ്വാദകൻ, ഗവേഷകൻ, വിമർശകൻ, എഴുത്തുകാരൻ, പ്രസംഗകൻ, സാമൂഹ്യപ്രവർത്തകൻ, ജനപ്രതിനിധി ഇങ്ങനെ സാനുമാഷ് കടന്നുപോയ ജീവിതങ്ങൾ വൈവിധ്യമാർന്നതാണ്. ഈ അനുഭവക്കുറിപ്പുകളും അനുഭവങ്ങളിൽ നിന്ന് കാച്ചിക്കുറുക്കിയ ചിന്തകളും അടങ്ങിയ ലഘുലേഖനങ്ങൾ അടക്കം ചെയ്തിട്ടുള്ളതാണ് ഈ വാല്യം. ആധുനികകാലത്ത് ഏറെ പ്രസക്തമായ ചോദ്യങ്ങളും വിമർശനങ്ങളും മാഷ് പറഞ്ഞുവെയ്ക്കുന്നു.

വായിക്കുക

വാല്യം 10 : ജീവിതരേഖകൾ – അറിയപ്പെടുന്നവരുടെയും അധികം അറിയപ്പെടാത്തവരുടെയും

ഒരു കാലത്ത് കേരളത്തിന്റെ സാമൂഹ്യമണ്ഡലം സാനുമാഷിന്റെ രചനകളെ വിളിച്ചിരുന്നത് ‘മഹത്വസങ്കീർത്തനങ്ങൾ’എന്നാണ്. മാനവികതയിലുള്ള വിശ്വാസം നിലനിർത്താൻ ലോകമെമ്പാടുമുള്ള മനുഷ്യന്റെ മഹത്പ്രവർത്തികൾ ലോകത്തോട് വിളിച്ചു പറയേണ്ടത് അത്യാവശ്യമാണെന്ന് സാനുമാഷ് വിശ്വസിച്ചു. അറുപതിലേറെ പേരുടെ ലഘുജീവിതക്കുറിപ്പുകൾ അടങ്ങിയതാണ് ഈ വാല്യം. ഇതിൽ പ്രശസ്തരുമുണ്ട്, പ്രശസ്തി ലഭിക്കാത്തവരുമുണ്ട്.

വായിക്കുക

വാല്യം 9 : പുതുപാതകൾ വെട്ടിയവർ

ആൽബർട് ഷ്വട്സർ, ചാവറയച്ചൻ, കേശവൻ വൈദ്യർ, മാമൻ മാപ്പിള, കേശവദേവ് എന്നിവരുടെ ജീവിതരേഖകൾ അടങ്ങിയ വാല്യം. ആഫ്രിക്കയിലെ പാവങ്ങൾക്കിടയിൽ ജീവിതം ഹോമിച്ച ആൽബർട്ട് ഷ്വാട്ട്സർ എന്ന ഭിഷഗ്വരനെക്കുറിച്ച് 1967 ൽ എഴുതിക്കൊണ്ടാണ് സാനുമാഷിന്റെ തുടക്കം. ആ ലഘു ജീവചരിത്രം ഈ വാല്യത്തിൽ ചേർത്തിരിക്കുന്നു. കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ചാവറയച്ചൻ, മാമൻ മാപ്പിള, കേശവൻ വൈദ്യർ, പി.കേശവദേവ് എന്നിവരുടെ ജീവതരേഖകളാണ് ഈ വാല്യത്തിൽ ഉൾപ്പെട്ട മറ്റ് രചനകൾ.

വായിക്കുക

വാല്യം 8 : കാൽപനികം ചങ്ങമ്പുഴ, ലളിതം ബഷീർ, നിർമ്മലം വൈലോപ്പിള്ളി, ഗംഭീരം കേസരി

മലയാളസാഹിത്യശേഖരത്തിൽ തിളങ്ങി നിൽക്കുന്ന രണ്ട് രചനകൾ – ‘ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ‘ബഷീർ – ഏകാന്തവീഥയിലെ അവധൂതൻ’ എന്നിവ ഈ വാല്യത്തിൽ ഇടം പിടിച്ചിരിക്കുന്നു. ഒപ്പം വൈലോപ്പിള്ളിയും കേസരിയും.

വായിക്കുക

വാല്യം 7 : ആധുനികതയുടെ മുഴക്കം

എം ഗോവിന്ദൻ, സി ജെ തോമസ്, പി കെ ബാലകൃഷ്ണൻ, അയ്യപ്പപ്പണിക്കർ എന്നിവർ വിവിധ മലയാളസാഹിത്യശാഖകൾക്ക് പകർന്നുതന്ന ആധുനികതയുടെ ഉണർവ് ഈ വാല്യത്തിലൂടെ സാനുമാഷ് രേഖപ്പെടുത്തുന്നു. ഇവരുടെ കാഴ്ച്ചപ്പാടുകൾ, കൃതികൾ, സാമൂഹ്യ ഇടപെടലുകൾ എന്നിവയ്ക്കു പുറമേ ഇവരുമായി മാഷ് നേരിട്ട് നടത്തിയ ആശയവിനിമയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു

വായിക്കുക

വാല്യം 6 : യുക്തിബോധം, ശാസ്ത്രമനസ്സ്

സഹോദരൻ അയ്യപ്പൻ, പാർവതി അമ്മ, വി കെ വേലായുധൻ, യുക്തിവാദി എം സി ജോസഫ്, ഡോ:പൽപു എന്നിവരുടെ  ജീവിതങ്ങളിലൂടെ ഒരു യാത്രയാണ് ഈ വാല്യം. ഗുരുവിന്റെ  ദൈവദശകത്തിൽ നിന്ന് സഹോദരന്റെ  സയൻസ് ദശകത്തിലേക്ക് കടക്കുന്ന ഈ വാല്യം ആധുനികകേരളത്തിന്റെ യുക്തിബോധത്തെയും ശാസ്ത്ര മനസ്സിനെയും രൂപപ്പെടുത്തിയ പ്രമുഖരുടെ ജീവിതങ്ങൾ പരിചയപ്പെടുത്തുന്നു.

വായിക്കുക

വാല്യം 5 : ശ്രീനാരായണ ഗുരു

മികച്ച ജീവചരിത്രരചനയ്ക്കുള്ള ശ്രീനാരായണ സാംസ്ക്കാരിക  അവാർഡ് നേടിയ ‘ശ്രീനാരായണഗുരു’എന്ന ജീവചരിത്ര ഗ്രന്ഥം ഉൾപ്പെട്ട ഈ വാല്യം ഗുരുദർശനം, ഗുരുസന്ദേശം, ദൈവദശകം പഠനം എന്നിവയാൽ സമ്പുഷ്ടമാണ്. നവോത്ഥാനത്തിന്റെ ശിൽപിയായി ഗുരുവിനെ വിലയിരുത്തുന്നതോടൊപ്പം ഈ കാലഘട്ടത്തിൽ ഗുരുസന്ദേശം തലകീഴായി മറിഞ്ഞിരിക്കുന്നു എന്ന വിമർശനവും സാനുമാഷ് മുന്നോട്ട് വെയ്ക്കുന്നു.

വായിക്കുക

വാല്യം 4 : നാടകം

ലോകോത്തര ഗ്രീക്ക്- പാശ്ചാത്യ- മലയാള നാടകങ്ങളിലൂടെ സഞ്ചാരം, പ്രസിദ്ധമായ കഥാപാത്രങ്ങളുടെ വിശകലനം, ദുരന്തനാടകങ്ങളുടെ ഗഹനമായ പഠനം, മലയാളനാടകങ്ങൾ, നാടകകാരന്മാർ, നാടകത്തിലെ കലാസങ്കൽപങ്ങളും സങ്കേതങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങൾ എന്നിങ്ങനെ അമ്പതോളം രചനകൾ നാലാം വാല്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

വായിക്കുക

വാല്യം 3 : കുമാരനാശാൻ

ഒരുപക്ഷെ ആശാനെക്കുറിച്ച് ഏറ്റവും  വിപുലമായും സമഗ്രമായും എഴുതപ്പെട്ടിരിക്കുന്ന പുസ്തകസമാഹാരം ഇതായിരിക്കും. ആശാനിലെ കവിയും മനുഷ്യനും, കവിതകളിലെ ദർശനം, കാവ്യഭാവങ്ങൾ, നായികമാർ, മറ്റ് കഥാപാത്രങ്ങൾ,  ‘ചിന്താവിഷ്ടയായ സീത’, ‘ലീല’ എന്നിവയുടെ ഗഹനമായ പഠനം, പതിനഞ്ചോളം കവിതകളുടെ ലഘുപഠനങ്ങൾ എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ജീവചരിത്രരചനയ്ക്കുള്ള ആശാൻ അവാർഡ് നേടിയ ‘മൃത്യുഞ്ജയം കാവ്യജീവിതം’, നിരൂപണത്തിനുള്ള കെ സി ബി സി അവാർഡ് നേടിയ ‘അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്’എന്നീ രചനകൾ അടങ്ങുന്നതാണ് ഈ മൂന്നാം വാല്യം.

വായിക്കുക

വാല്യം 2 : കവിത, ചെറുകഥ, നോവൽ

രണ്ട് ഭാഗങ്ങളായി 74 ലേഖനങ്ങൾ. തെരഞ്ഞെടുത്ത വിദേശഭാഷാകവിതകളുടെയും മലയാളകവിതകളുടെയും പഠനങ്ങൾ, വിദേശ-മലയാള കവികളെക്കുറിച്ചുള്ള പഠനങ്ങൾ, മനുഷ്യഭാവങ്ങൾ വിവിധ കവിതകളിൽ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്ന രീതികളുടെ അപഗ്രഥനം എന്നിവ ഉൾപ്പെടുന്ന 47 കവിതാസംബന്ധിയായ ലേഖനങ്ങൾ അടങ്ങുന്നതാണ് ഒന്നാം ഭാഗം. ക്ലാസ്സിക്കൽ കൃതികളായ ഇരുപതോളം വിദേശഭാഷാനോവലുകളുടെയും കഥകളുടെയും പഠനങ്ങൾ, തെരഞ്ഞെടുത്ത മലയാള കൃതികളുടെ പഠനം, മലയാളകഥാസാഹിത്യത്തിന്റെ  വികാസപരിണാമപഠനങ്ങൾ, മനുഷ്യഭാവങ്ങൾ വിവിധ കഥകളിൽ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്ന രീതികളുടെ അപഗ്രഥനം എന്നിവ ഉൾപ്പെട്ട 27 ലേഖനങ്ങൾ അടങ്ങുന്നതാണ് രണ്ടാം ഭാഗം.

വായിക്കുക

വാല്യം 1 : സാഹിത്യചിന്ത, സൗന്ദര്യദർശനം, വിമർശനം

പാശ്ചാത്യ-പൗരസ്ത്യ സാഹിത്യലോകത്തിലൂടെ ഒരു സഞ്ചാരമാണ്  74 ലേഖനങ്ങളുടെ സമാഹാരമായ ഒന്നാം വാല്യം. സാഹിത്യസൗന്ദര്യബോധത്തിലെ വിപ്ലവഘട്ടങ്ങളും അവയിൽ നിന്ന് ഉരുത്തിരിഞ്ഞ ധാരകളും പ്രസ്ഥാനങ്ങളും ഈ വാല്യത്തിൽ പഠനവിധേയമാകുന്നു. ഓരോ കാലത്തെയും ചിന്താപദ്ധതികളുടെയും നൂതനാശയങ്ങളുടെയും വിശകലനം ഉൾപ്പെടുന്നു. ക്ലാസ്സിക്കലിസം, റൊമാന്റിസിസം, സിമ്പോളിസം തുടങ്ങിയവയെക്കുറിച്ച് കൃതികളിലൂടെയും എഴുത്തുകാരിലൂടെയും ആശയങ്ങളിലൂടെയും സാനുമാഷ് പ്രതിപാദിക്കുന്നു. സൂക്ഷ്മതലത്തിൽ എഴുത്തുകാരന്റെ പ്രതിഭ, സർഗാത്മകത, മൗലിക പ്രശ്നങ്ങൾ എന്നിവയെപ്പറ്റിയും വിശകലനം അടങ്ങിയിരിക്കുന്നു. സാഹിത്യവിമർശനത്തിൽ ഊന്നിയുള്ള 20 ലേഖനങ്ങളിലൂടെ വിമർശനതത്ത്വങ്ങൾ, നിരൂപകർ, നിരൂപണശൈലികൾ എന്നിവ പരിചയപ്പെടുത്തുന്നു.

വായിക്കുക