സാനുമാഷ് എന്ന എം.കെ സാനു

കേരളത്തിൻ്റെ സാമൂഹ്യമണ്ഡലത്തിൽ എട്ട് ദശാബ്ദക്കാലം കർമനിരതൻ ! നിരന്തരമായ അന്വേഷണങ്ങളിലൂടെയും ഗഹനമായ ചിന്തകളിലൂടെയും താൻ മനസ്സിലാക്കിയ ലോകം ലളിതമായി തലമുറകളിലേക്ക് പകർന്നുതന്ന ഗുരുശ്രേഷ്ഠൻ ! ശ്രീനാരായണഗുരു പ്രസ്ഥാനങ്ങളിലൂടെയും പുരോഗമനകലാസാഹിത്യപ്രസ്ഥാനങ്ങളിലൂടെയും പുരോഗമനരാഷട്രീയപ്രസ്ഥാനങ്ങളിലൂടെയും മുന്നേറിയ നവോത്ഥാനകേരളത്തിൻ്റെ പാട്ടുകാരൻ ! സാഹിത്യത്തിൻ്റെയും അവതരണകലകളുടെയും ഉയർന്ന ആസ്വാദകൻ, പ്രചാരകൻ, വിമർശകൻ ! എറണാകുളം മഹാരാജാസ് കോളേജിൻ്റെ പ്രിയ അദ്ധ്യാപകൻ ! എറണാകുളം നിയമസഭാമണ്ഡലത്തിൻ്റെ സർവ്വസമ്മതനായ ജനപ്രതിനിധി !

ഈ ജിവിതയാത്രയിലെ എല്ലാ അനുഭവങ്ങളും സമ്മേളിക്കുകയാണ് ഇവിടെ. നല്ലൊരു നാളെയ്ക്കു വേണ്ടിയുള്ള നമ്മുടെ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും ആത്മവിശ്വാസം പകരാൻ !

പുരസ്കാരങ്ങൾ

  • 1981 സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ അവാർഡ്.
  • 1985 കേരളസ ഹിത്യ അക്കാദമി അവാർഡ്.
  • 1988 അബുദാബി ശക്തി അവാർഡ്.
  • 1989 പി.കെ. പ ശ്വരൻ നായർ സ്മാരക അവാർഡ്.
  • 1989 കുസുമം അവാർഡ്.
  • 1991 എഴുകോൺ ശിവശ ങ്കരൻ അവാർഡ്.
  • 1992 വയലാർ അവാർഡ്.
  • 1993 ശ്രീനാരായണ ജയന്തി അവാർഡ് കെ.ടി. അച്യുതൻ അവാർഡ്.
  • 1994ആശാൻ അവാർഡ്.
  • 2002 സഹോദരൻ അവാർഡ്.
  • 2003 വൈലോപ്പിള്ളി അവാർഡ്.
  • 2005 കേരള സാഹിത്യഅക്കാദമി: സമഗ്ര സംഭാ വന.
  • 2006 കെ.സി.ബി.സി. അവാർഡ്.
  • 2007 കേരളസാഹിത്യ അക്കാദമി വിശിഷ് ടാംഗത്വം.
  • 2008 വി.കെ. രാജൻ അവാർഡ് 2009 ശ്രീ നാരായണ അവാർഡ്.
  • 2010 യുക്തിവാദി എം.സി. ജോസഫ് അവാർഡ്.
  • 2011 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.
  • 2011 മാനശേഷം പുരസ്കാരം.
  • 2011 പത്മപ്രഭ പുരസ്കാരം.
  • 2011 എൻ.സി. ശേഖർ അവാർഡ് 2012 പവണൻ ഫൌണ്ടേഷൻ ഇന്ത്യ അവാർഡ്.
  • 2012 ബിഷപ്പ് പരുമല പുരസ്കാരം 2012 വൈഖരി പുരസ്കാരം.
  • 2012 അബൂദാബി ശക്തി അവാർഡ്.
  • 2012 സ്കീർത്തി പുരസ്കാരം.
  • 2013 എഴുത്തച്ഛൻ പുരസ്കാരം 2013 പി. ഗംഗാധ രൻ ഫൗണ്ടേഷൻ അവാർഡ്.
  • 2013 ദൈവദശകം പുരസ്കാരം.
  • 2013 സമസ്ത കേരള സാഹിത്യപരിഷത് പുരസ്കാരം (പട്ടിക അപൂർണ്ണം).
  • 2014 ഫാദർ വടക്കൻ പുരസ്‌കാരം.
  • 2015 പി. കേശവദേവ് ലിറ്ററെറി അവാർഡ്.
  • 2020 അബു ദാബി ശക്തി അവാർഡ്.
  • 2021 ചവറ സംസ്കൃതി പുരസ്‌കാർ.
  • 2022 ഡി. ലിറ്റ്. ബൈ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി.
  • 2023 ദേശാഭിമാനി പുരസ്‌കാരം.