മികച്ച ജീവചരിത്രരചനയ്ക്കുള്ള ശ്രീനാരായണ സാംസ്ക്കാരിക അവാർഡ് നേടിയ ‘ശ്രീനാരായണഗുരു’എന്ന ജീവചരിത്ര ഗ്രന്ഥം ഉൾപ്പെട്ട ഈ വാല്യം ഗുരുദർശനം, ഗുരുസന്ദേശം, ദൈവദശകം പഠനം എന്നിവയാൽ സമ്പുഷ്ടമാണ്. നവോത്ഥാനത്തിന്റെ ശിൽപിയായി ഗുരുവിനെ വിലയിരുത്തുന്നതോടൊപ്പം ഈ കാലഘട്ടത്തിൽ ഗുരുസന്ദേശം തലകീഴായി മറിഞ്ഞിരിക്കുന്നു എന്ന വിമർശനവും സാനുമാഷ് മുന്നോട്ട് വെയ്ക്കുന്നു.