പാശ്ചാത്യ-പൗരസ്ത്യ സാഹിത്യലോകത്തിലൂടെ ഒരു സഞ്ചാരമാണ് 74 ലേഖനങ്ങളുടെ സമാഹാരമായ ഒന്നാം വാല്യം. സാഹിത്യസൗന്ദര്യബോധത്തിലെ വിപ്ലവഘട്ടങ്ങളും അവയിൽ നിന്ന് ഉരുത്തിരിഞ്ഞ ധാരകളും പ്രസ്ഥാനങ്ങളും ഈ വാല്യത്തിൽ പഠനവിധേയമാകുന്നു. ഓരോ കാലത്തെയും ചിന്താപദ്ധതികളുടെയും നൂതനാശയങ്ങളുടെയും വിശകലനം ഉൾപ്പെടുന്നു.
ക്ലാസ്സിക്കലിസം, റൊമാന്റിസിസം, സിമ്പോളിസം തുടങ്ങിയവയെക്കുറിച്ച് കൃതികളിലൂടെയും എഴുത്തുകാരിലൂടെയും ആശയങ്ങളിലൂടെയും സാനുമാഷ് പ്രതിപാദിക്കുന്നു. സൂക്ഷ്മതലത്തിൽ എഴുത്തുകാരന്റെ പ്രതിഭ, സർഗാത്മകത, മൗലിക പ്രശ്നങ്ങൾ എന്നിവയെപ്പറ്റിയും വിശകലനം അടങ്ങിയിരിക്കുന്നു. സാഹിത്യവിമർശനത്തിൽ ഊന്നിയുള്ള 20 ലേഖനങ്ങളിലൂടെ വിമർശനതത്ത്വങ്ങൾ, നിരൂപകർ, നിരൂപണശൈലികൾ എന്നിവ പരിചയപ്പെടുത്തുന്നു.