എം കെ സാനു കൃതികൾ

എം കെ സാനു മാഷിൻറെ കൃതികൾ മലയാളഭാഷയ്ക്ക് ഒരു മുതൽക്കൂട്ടാണ്. സാനു മാഷിൻറെ കൃതികൾ ഏതെങ്കിലും ഒരു മേഖലയിൽ ഒതുങ്ങി നിൽക്കുന്നതല്ല.  ജീവചരിത്രങ്ങൾ,  ലേഖനങ്ങൾ,  പഠനങ്ങൾ,  നോവലുകൾ,  ചെറുകഥകൾ എന്നീ വിപുലമായ ഇടങ്ങളിലേക്ക് കൂടി കടന്നു ചെല്ലുകയും തൻറെ സർഗാത്മകത  ആ മേഖലകളിൽ പതിപ്പിക്കുകയും ചെയ്ത ഒരാളാണ് സാനു മാഷ്. സാനു മാഷിൻറെ കൃതികളിൽ ഏറ്റവും വിശിഷ്ടമായത് ജീവചരിത്ര രചനകളാണ്.  കേരളത്തിലെ പ്രധാന നവോത്ഥാന നായകന്മാരെല്ലാം ആ തൂലികയിലൂടെ പുനർജനിച്ചു.

സാനു മാഷിൻറെ കൃതികളിൽ ജീവചരിത്രങ്ങളോടൊപ്പം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന ഒന്നാണ് സൗന്ദര്യശാസ്ത്ര പഠനങ്ങൾ. അതോടൊപ്പം തന്നെ ബാലസാഹിത്യവും ഇതര സർഗാത്മക മേഖലകളും സാനു മാഷിൻറെ കൃതികളായി വന്നിട്ടുണ്ട്.സാനു മാഷിൻറെ കൃതികളിൽ നമുക്ക് തെളിഞ്ഞു കാണാൻ കഴിയുന്ന ഒന്നാണ് സമഭാവന ദർശനം.ഈ ദർശനം ജീവിത ദർശനം ആക്കിയ സാനു മാഷ് തന്റെ കൃതികളിലും ഈ സമഭാവന ദർശനം ആഴത്തിൽ പതിപ്പിച്ചിട്ടുണ്ട്. എം കെ സാനു മാഷിൻറെ ഈ കൃതികൾ എല്ലാം ഒരുമിച്ച് അനുഭവിക്കാൻ ഗുരുപൂർണിമ നമുക്ക് അവസരം നൽകുന്നു.പതിറ്റാണ്ടുകൾ നീണ്ട സർഗാത്മക ജീവിതത്തിനോട് ഉടമയാണ് സാനുമാഷ്. ആ സർഗാത്മക ജീവിതം എഴുത്തുകാരനായും അധ്യാപകനായും സാമൂഹ്യ പ്രവർത്തകനായും പടർന്നു കിടക്കുന്നതാണ്. മലയാളം ഉള്ളിടത്തോളം കാലം സാനു മാഷിന്റെ കൃതികളും നിലനിൽക്കും എന്നതിൽ യാതൊരു സംശയവുമില്ല.

എം-കെ-സാനു-കൃതികൾ

സാനു മാഷിൻറെ കൃതികൾ

ശ്രീനാരായണ ഗുരുവിൻറെ ജീവചരിത്രം നിരവധി ആളുകൾ രചിച്ചിട്ടുണ്ടെങ്കിലും ഗുരുവിനെ ആഴത്തിൽ പഠിച്ച് ഒരു സമ്പൂർണ്ണ ജീവചരിത്രം രചിച്ചത് പ്രൊഫസർ എംകെ സാനു ആണ് . ശ്രീനാരായണഗുരു തൻറെ കർമ്മമണ്ഡലം ആരംഭിച്ച അരുവിപ്പുറത്ത് 1956ൽ തന്നെ സാനു മാഷ് പോവുകയും അവിടെ താമസിച്ച് ശ്രീനാരായണ ഗുരുവിൻറെ സമ്പൂർണ്ണ ജീവചരിത്രം രചിക്കുവാൻ വേണ്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

” ലോക കലാസാഹിത്യവിജ്ഞാന സംഭാവനകളെ കേരളത്തിൻ്റെ ബൗദ്ധിക ഉരകല്ലിൽ രാകിയെടുത്തിട്ടുള്ളതാണ് മലയാളത്തിലെ വിജ്ഞാനസാഹിത്യഗ്രന്ഥങ്ങൾ. അവയുടെ വായന ഒരു തലമുറയിൽ തീരേണ്ടതല്ല, മറിച്ച് തലമുറകളിലൂടെ പുനർവായനക്ക് വിധേയമാകേണ്ട സൃഷ്ടികളാണവ. ഈ ഗണത്തിൽ പെടുന്ന ഏറ്റവും അമൂല്യമായ സമാഹാരങ്ങളിലൊന്നാണ് ‘സാനുമാഷിൻ്റെ സമ്പൂർണ്ണ കൃതികൾ’ എന്നതിൽ കേരളത്തിന് രണ്ടഭിപ്രായമില്ല.
ഓരോ പ്രദേശത്തും എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പൊതുശേഖരത്തിൽ ഈ ഗ്രന്ഥങ്ങൾ ലഭ്യമാകണം – ഓരോ ഗ്രാമീണ ലൈബ്രറിയിലും! അത് ലഭ്യമാക്കുക എന്നത് ആ പ്രദേശത്തിൻ്റെ പൊതു ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ കരുതുന്നു. അതിനുള്ള വിഭവസമാഹരണം ഒരു ലൈബ്രറിയുടെ മാത്രം ചുമലിൽ വരേണ്ടതല്ല, മലയാളഭാഷയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാകേണ്ടതാണ്. “

മഹാപകർച്ചവ്യാധിക്കാലത്ത്  ആഫ്രിക്കയിലെ പാവങ്ങൾക്കിടയിൽ ജീവിതം ഹോമിച്ച ആൽബർട്ട് ഷ്വാട്ട്സർ എന്ന ഭിഷഗ്വരനെക്കുറിച്ച് 1967 ൽ എഴുതിത്തുടങ്ങിയ സാനുമാഷ് 2021 ൽ ‘കുന്തി’ എന്ന നോവലും എഴുതി പൂർത്തിയാക്കിയിരിക്കുന്നു. 

ഈ കാലയളവിൽ പുസ്തകങ്ങളും ലേഖനങ്ങളും അടക്കം അഞ്ഞൂറോളം വൈവിധ്യമാർന്ന കൃതികൾ ! എഴുത്തിന്‍റെ ആ പ്രപഞ്ചം നവോത്ഥാനത്തിന്‍റെയും അദ്ധ്വാനസൗന്ദര്യത്തിന്‍റെയും പുരോഗമന സ്വാതന്ത്ര്യചിന്തയുടെയും  പരിണാമചരിത്രത്തിന്‍റെ സത്യസന്ധമായ രേഖപ്പെടുത്തലുകളാണ്. കാലത്തിന്‍റെ നേർക്ക് പിടിച്ചിട്ടുള്ള കണ്ണാടിയാണ് !

പ്രൊഫസർ എം കെ സാനു മലയാളത്തിന്റെ പ്രിയപ്പെട്ട ഗുരുനാഥനാണ്. അദ്ദേഹം മലയാളികൾക്ക് അവരുടെ സ്വന്തം സാനു മാഷാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം എഴുത്തും വായനയും ഉള്ളിടത്തോളം കാലം നിലനിൽക്കേണ്ട കൃതികളാണ് സാനു മാഷിന്റെത് . പ്രൊഫസർ എം കെ സാനുവിന്റെ എഴുത്തിലെ പ്രത്യേകത പ്രമേയത്തിലെ ഗകനവും എഴുത്തിലെ ലാളിത്യവും ആണ്. ഏകദേശം നൂറിലേറെ കൃതികൾ പ്രൊഫസർ എം കെ സാനുവിന്റെതായി വന്നിട്ടുണ്ട്. അദ്ദേഹത്തിൻറെ രചനകളിലും പ്രഭാഷണങ്ങളിലും പ്രവർത്തനങ്ങളിലും അന്തർലീനമായി കിടക്കുന്നത് ഒരു മൂല്യബോധമാണ്. യഥാർത്ഥത്തിൽ ആ മൂല്യബോധത്തിന് പേരാണ് പ്രൊഫസർ എം കെ സാനു.